കോതമംഗലം

മണിക്കിണർ പാലത്തിന്റെ പദ്ധതി പ്രഖ്യാപനവും, അതിർത്തി കല്ലുകൾ സ്ഥാപിക്കലും ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മണിക്കിണർ പാലത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 9.28 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ പദ്ധതി പ്രഖ്യാപനവും, സ്ഥലമേറ്റെടുത്ത് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ സഫിയ സലിം, കെ.എം. അബ്ദുൾ കരീം, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ. രമണൻ, എം.എം. ബക്കർ, ഇബ്രാഹിം കവലയിൽ എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിയൂസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Back to top button
error: Content is protected !!
Close