മണപ്പുഴ മാസ് പബ്ലിക് ലൈബ്രറി: പ്രതിഭ സംഗമവും പുരസ്‌കാര വിതരണവും നടത്തി

മൂവാറ്റുപുഴ: മണപ്പുഴ മാസ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭ സംഗമവും, എസ്എസ്എല്‍സി, പ്ലസ് ടു അവാര്‍ഡ് ദാനവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിവാഗോ തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എന്‍.സി. ജോഷി അധ്യക്ഷത വഹിച്ചു. ആയവന പഞ്ചായത്ത് മെമ്പര്‍ ജയിംസ് എന്‍.ജോഷി അനുമോദന പ്രഭാഷണവും പുരസ്‌ക്കാര വിതരണവും നിര്‍വ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ബില്ലി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടോജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!