തൃപ്പൂണിത്തുറയില്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു, പോലീസ്‌ മർദിച്ചെന്ന് നാട്ടുകാർ

കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. പോലീസ്‌സ്റ്റേഷനില്‍ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരന്‍ നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പോലീസ്പറഞ്ഞു. അതേസമയംപൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി.വാഹനം പിന്തുടര്‍ന്ന് പിടിച്ച ശേഷം പോലീസ്മനോഹരനെ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനില്‍ എത്തിക്കുന്നത്.സ്റ്റേഷനില്‍ വച്ചാണ് മനോഹരന്‍ കുഴഞ്ഞുവീണ് മരിക്കുന്നത്

Back to top button
error: Content is protected !!