മനുഷ്യന്‍ അവന്റെ ആയുസ്സില്‍ ഒരു പുസ്തകമെങ്കിലും രചിക്കണം: അജയ് പി മങ്ങാട്ട്

കോതമംഗലം: മനുഷ്യന്‍ അവന്റെ ആയുസ്സില്‍ ഒരു പുസ്തകമെങ്കിലും രചിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ അജയ് പി മങ്ങാട്ട്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ വായനാവാരത്തിന് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലകള്‍ എഴുത്തിനെ പരുവപ്പെടുത്തുന്നത് എങ്ങനെയെന്നും ഒരു മികച്ച വായനക്കാരന്‍ ആകേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. അല്‍ഫോന്‍സാ സി. എ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!