മലയാള ചലചിത്ര സഹസംവിധായകന്‍ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍.

മൂവാറ്റുപുഴ :മലയാള ചലചിത്ര സഹസംവിധായകന്‍ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍. ആര്‍ രാഹുലി(33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുൽ . പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്.മരണകാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും തുടര്‍നടപടികൾ

Back to top button
error: Content is protected !!