മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ള അനുസ്മരണം നാളെ

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ളയുടെ 37-ാം അനുസ്മരണം നാളെ. ആശുപത്രി ചാപ്പലില്‍ രാവിലെ 6ന് കുര്‍ബ്ബാനയും, ധൂപപ്രാര്‍ത്ഥനയും നടക്കും. ഉച്ചകഴിഞ്ഞ് 3ന് മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ സമ്മേളനവും, സ്മാരക പ്രഭാഷണവും നടത്തപ്പെടും. ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പ്രശസ്ത നോവലിസ്റ്റും, ചിന്തകനും ഗവേഷകനുമായ സി. രാധാകൃഷ്ണന്‍ ‘ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

 

Back to top button
error: Content is protected !!