നിർധന യുവതിക്ക് മംഗല്യമൊരുക്കി, കെ.പി മക്കാർ ചാരിറ്റബിൾ ട്രസ്റ്റ്

പല്ലാരിമംഗലം: അടി വാട് താമസിക്കുന്ന അനാഥയും,നിർധനയുമായ ജിഷ ജോസഫ് എന്ന യുവതിക്ക് വിവാഹത്തിനുള്ള സ്വർണ്ണാഭരണങ്ങൾ നൽകി കെ.പി മക്കാർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ.വിവാഹത്തിന് 3 ദിവസം മുമ്പ് പെൺകുട്ടി തന്റെ കല്യാണത്തിന് ഒരു തരി പൊന്നു പോലും കൈവശം ഇല്ലെന്നും പറഞ്ഞ് ട്രസ്റ്റ് പ്രവർത്തകരെ സമീപിക്കുകയായിരുന്നു.

അന്വോഷണത്തിൽ യുവതി അനാഥയാണെന്നും സഹായത്തിന് അർഹതയുണ്ടെന്നും കണ്ടെത്തി . തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് സുമനസ്സുകളുടെ സഹായത്തോടെ സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകുകയായിരുന്നു. ട്രസ്റ്റിന്റെ ചാരിറ്റി കോർഡിനേറ്റർമാരായ അലി അൾട്ടിമ, ജമാൽ കുമ്പശേരി ,അയ്യൂബ് ഇൻഡസ്, അജാസ് അല്ലാംകുന്നേൽ എന്നിവരാണ് ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. കല്യാണത്തിന്റെ തലേ ദിവസം യുവതിയുടെ വീട്ടിലെത്തി ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ കല്ലുംപുറം, ജനറൽ സെക്രട്ടറി മൈദീൻ കുറിഞ്ഞിലിക്കാട്ട് ,ട്രഷറർ അഡ്വക്കേറ്റ് കെ കെ സിദ്ദിഖ് എന്നിവർ ചേർന്ന് സ്വർണാഭരണങ്ങൾ കൈമാറി.ട്രസ്റ്റ് ഭാരവാഹികളായ സൈനുദ്ധീൻ കോലത്ത്, ശിഹാബ് പറമ്പിൽ, അലി കമ്മല,മുഹമ്മദ് കെ എ അബൂബക്കർ ഈട്ടിപ്പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!