മകരവിളക്ക് തൊഴുത് അയ്യപ്പഭക്തർ

പത്തനംതിട്ട: ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിച്ച് അയ്യപ്പഭക്തര്‍. മകരജ്യോതി ദര്‍ശിക്കാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ മുന്‍പ്് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു.

Back to top button
error: Content is protected !!