ചോളത്തിലും ” നൂറുമേനി വിളവെടുപ്പുമായി വാര്യർ ഫൌണ്ടേഷൻ.

 

കോലഞ്ചേരി: :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും സിന്തൈറ്റ് ഇൻഡസ്ട്രീസ്ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ കാർഷിക വിളകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത ചോളത്തിലും നൂറുമേനി വിളവ് ലഭിച്ചു.ലോക് ഡൌൺ കാലത്ത് ആരംഭിച്ച കപ്പ, മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി, വാഴ, കൂർക്ക തുടങ്ങിയ നിരവധി കൃഷികൾക്കൊപ്പം പരീക്ഷണ അടിസ്ഥാനത്തിലാണ് ചോളം കൃഷി നടത്തിയത്. എല്ലാ ചേരുവകളും ഒരുക്കിയപ്പോൾ നാട്ടിലും ചോളം കൃഷിക്ക് സാധ്യതയുണ്ടെന്ന് വാര്യർ ഫൌണ്ടേഷൻ തെളിയിച്ചിരിക്കുകയാണ്. ഏറ്റവും ചിലവ് കുറഞ്ഞ ഒന്നായി കർഷകർക്ക് പരിഗണിക്കാവുന്ന ഒന്നാണ് ചോളം കൃഷി എന്നും ഇതിൻ്റെ ഭാരവാഹികൾ പറയുന്നു. അര ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്.5 മാസം കൊണ്ട് ഇതിൻ്റെ വിളവെടുക്കാനും സാധിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനീഷ് പുല്യാട്ടിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജോർജ് ഇടപരത്തി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ അനിയൻ പി ജോൺ, കമ്മിറ്റി അംഗങ്ങളായ രാജു പി ഒ, ഏലിയാസ് ജോൺ, പി കെ കുട്ടികൃഷ്ണൻ നായർ, എം പി പൈലി, വില്യംസ് കെ അഗസ്റ്റിൻ എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.

Back to top button
error: Content is protected !!