മൈലൂർ സ്റ്റേഡിയം തരിശ്ശ് പാടശേഖരത്ത് കൊയ്ത്ത് ഉത്സവം നടത്തി.

 

മൂവാറ്റുപുഴ: മൈലൂർ സ്റ്റേഡിയം തരിശ്ശ് പാടശേഖരത്ത് കൊയ്ത്ത് ഉത്സവം നടത്തി. അഖിലേന്ത്യാ കിസാൻ സഭയും, പല്ലാരിമംഗലം ജനസേവന ചാരിറ്റബിൾ ട്രസ്റ്റും, സ്റ്റേഡിയം പാടശേഖര കർഷക സമിതിയും സംയുക്തമായി പതിനഞ്ച് വർഷക്കാലമായി തരിശ്ശായിക്കിടന്ന മൂന്ന് ഏക്കർ പാടമാണ് നെൽ കൃഷി ചെയ്തത്. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മേഹനൻ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമൈബ നാസ്സർ, കിസ്സാൻ സഭ ജില്ലാ കൗൺസിൽ അംഗം എം.എസ്. അലിയാർ, കൃഷി അസി: ഡയറക്ടർ വി.പി. സിന്ധു, ട്രസ്റ്റ് ചെയർമാൻ എ.എ. മുഹമ്മദ്, സെക്രട്ടറി, എം.കെ. താജുദ്ദീൻ, പാടശേഖര കർഷക സമിതി ചെയർമാൻ, രാജശേഖരൻ, കൺവീനർ പി.എൻ. ഷാജി, മൈലൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് മാനുവൽ മനേജർ, എം.കെ. ഇബ്രാഹിം, കൃഷി അസിസ്റ്റന്റ്മാരായ ബിൻസി, ആബിദാ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!