മാസപ്പടി അഴിമതി കേസ്; നേര് അറിയിക്കാന്‍ മഹിള കോണ്‍ഗ്രസ്

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ‘നേര് അറിയിക്കാന്‍ മഹിള കോണ്‍ഗ്രസ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് നോട്ടീസുകള്‍ വിതരണം ചെയ്തതു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുനില സിബി പരിപാടി ഉദ്ഘാടനം ചെയ്തു. മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തു വിട്ടതിന് ശേഷം മാത്രമാണ് മാത്യു കുഴല്‍നാടനെതിരെ സിപിഎം വ്യാജപ്രചരണം ആരംഭിച്ചതെന്ന് സുനില സിബി ആരോപിച്ചു.ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുവാറ്റുപുഴ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും, മാസപ്പടി വിഷയത്തില്‍ എംഎല്‍എ നടത്തുന്ന നിയമ, രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മഹിള കോണ്‍ഗ്രസ് അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആശ ജിമ്മി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം അബ്ദുള്‍ സലാം, അനീഷ് പി.എച്ച്, ബിന്ദു ജയന്‍, അജി സാജു, അസം ബീഗം, സിനിജ സനല്‍, അശ്വതി ജെഫിന്‍, മേരി പൗലോസ്, ഷീജ റെജി, വിന്‍സി എല്‍ദോ, ഷിന്റോ ഷാജി, റാഫിയ അബ്ബാസ്, മഞ്ജു കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!