ഗാന്ധി രക്തസാക്ഷിദിനത്തില്‍ ചമ്പാരന്‍ സ്മരണകളുയര്‍ത്തി നന്മ സാംസ്‌കാരിക വേദി………………..

 

മൂവാറ്റുപുഴ: ഗാന്ധി രക്തസാക്ഷിദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ കലാ സംസ്‌ക്കാരിക സംഘടനയായ നന്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച കാര്‍ഷിക സമരങ്ങളിലെ ചമ്പാരന്‍ സ്മരണകള്‍ എന്ന പരിപാടി മുന്‍ എം.എല്‍.എ ബാബു പോള്‍ ഉദ്ഘാടനം ചെയ്യ്തു. നന്മ ജില്ലാ കണ്‍വീനര്‍ കെ.കെ.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ജി.മോട്ടി ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, പ്രസിഡന്റ് വി.കെ.ജിന്‍സ്, ജില്ല വൈസ് പ്രസിഡന്റ് അബു സി. രണ്‍ജി ,ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം സുഭാഷ്, കെ.എം.സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രം-ഗാന്ധി രക്തസാക്ഷിദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ കലാ സംസ്‌ക്കാരിക സംഘടനയായ നന്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച കാര്‍ഷിക സമരങ്ങളിലെ ചമ്പാരന്‍ സ്മരണകള്‍ എന്ന പരിപാടി മുന്‍ എം.എല്‍.എ ബാബു പോള്‍ ഉദ്ഘാടനം ചെയ്യുന്നു…………

Back to top button
error: Content is protected !!