മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കിങ്ങിണിമറ്റം ബൂത്തില്‍ അനുസ്മരണ യോഗം നടത്തി

കോലഞ്ചേരി : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കിങ്ങിണിമറ്റം ബൂത്തില്‍ അനുസ്മരണ യോഗം നടത്തി. ബുത്ത് പ്രസിഡന്റ് ബിജു എം.ടി അധ്യക്ഷത വഹിച്ചു. പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നിബു കെ.കുര്യാക്കോസ് അനുസ്മരണ സന്ദേശം നല്‍കി പുഷ്പാര്‍ച്ചന നടത്തി . ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിബെന്‍ കുന്നത്ത് , മണ്ഡലം സെക്രട്ടറി പ്രദീപ് അബ്രാഹാം, യുത്ത് കോണ്‍ഗ്രസ് സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ് , ജോയി എം കുര്യാക്കോസ് , ജോര്‍ജ്ജ്കുട്ടി വി പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!