മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അര്‍ദ്ധകായ പ്രതിമ ഒരുക്കി കുട്ടികളും അധ്യാപകരും

പോത്താനിക്കാട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വേറിട്ട ശ്രദ്ധാഞ്ജലി. നാലടി ഉയരമുള്ള ഗാന്ധിജിയുടെ സിമന്‍റില്‍ തീര്‍ത്ത അര്‍ദ്ധകായ പ്രതിമ ഒരുക്കിയായിരുന്നു ചാത്തമറ്റം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം കുട്ടികളും അദ്ധ്യാപകരും വേറിട്ട ആദരാഞ്ജലി അര്‍പ്പിച്ചത്. പൂര്‍ത്തീകരിച്ച പ്രതിമ ഉടന്‍ അനാച്ഛാദനം ചെയ്യും. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മേലുകാവ് സ്വദേശി മനോജ് ടി.ബെഞ്ചമിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ വൈദഗ്ധ്യമുള്ള കുട്ടികളുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഗാന്ധിപ്രതിമ ഒരുക്കിയതെന്ന് പ്രിന്‍സിപ്പല്‍ ലിസി പൗലോസ് പറഞ്ഞു.

Back to top button
error: Content is protected !!