മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ 75-ാം
രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കച്ചേരിത്താഴം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുല്‍സലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, ജോയ്‌സ് മേരി ആന്റണി, അസം ബീഗം, അമല്‍ ബാബു, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.