മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ.

*🔳എം.ജി പി.ജി ഏകജാലകം: ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.*

_ജനുവരി 15ന് മുമ്പ് പ്രവേശനം നേടണം._

മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പ് അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.
ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്മെന്റിൽ അലോട്ട് ചെയ്ത കോളേജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.

 

*🔳പുതുക്കിയ പരീക്ഷ തീയതി.*

2020 ഡിസംബർ 29, 31, 30, ജനുവരി ഒന്ന് തീയതികളിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടും ഒൻപതും സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം) പരീക്ഷകൾ യഥാക്രമം ജനുവരി 18, 23, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

 

*🔳ബി.എ./ബി.കോം പ്രൈവറ്റ് പരീക്ഷകൾ ജനുവരി 20 മുതൽ.*

മൂന്ന്, നാല് സെമസ്റ്റർ ബി.എ./ബി.കോം സി.ബി.സി.എസ് (പ്രൈവറ്റ് രജിസ്ട്രേഷൻ) 2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ അപ്പിയറൻസ്, 2019 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ് പരീക്ഷകൾ ജനുവരി 20ന് ആരംഭിക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

 

*🔳പരീക്ഷ തീയതി.*

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ് – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ജനുവരി 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

 

*🔳അപേക്ഷ തീയതി.*

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 – 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 15 മുതൽ 19 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ 55 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഇന്റേണൽ ഇവാല്യുവേഷൻ റീഡു ചെയ്യുന്നവർ പേപ്പറിന് 105 രൂപയും മറ്റുഫീസുകൾക്ക് പുറമെ അടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

 

*🔳പരീക്ഷഫലം.*

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

 

*🔳പരീക്ഷഫലം.*

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ജിയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

 

*🔳പരീക്ഷഫലം.*

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക് വീണ, മ്യൂസിക് വോക്കൽ റഗുലർ/സപ്ലിമെന്ററി പരീക്ഷയുട ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിൽ ലഭിക്കും.

 

*🔳സ്പോട് അഡ്മിഷൻ.*

മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കൺഫെക്ഷനറി (ഒരു വർഷം), പി.ജി ഡിപ്ലോമ ഇൻ ഡേറ്റ ആന്റ് ബിസിനസ് അനലിറ്റിക്സ് (ഒരു വർഷം) എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പി.ജി ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ ജനുവരി 15ന് നടക്കുന്ന സ്പോട് അഡ്മിഷനുവേണ്ടി dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ : 0481 2731066, 9747819882.
……………………………………………
2021 January 12
© Mahatma Gandhi University
www.mgu.ac.in
#mguniversity
⚫➖⚫➖⚫➖⚫➖⚫➖⚫

Back to top button
error: Content is protected !!