മകാസ സാഹിത്യപുരസ്ക്കാരം – 2022 പ്രഖ്യാപിച്ചു

എറണാകുളം:എറണാകുളം ആസ്ഥാനമാക്കിയുള്ള മലയാള കാവ്യസാഹിതിയുടെ  മകാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.2019 ജനുവരി മുതൽ 2021 ഡിസംബർ വരെ പ്രസിദ്ധീകരിച്ചത്.കഥ, കവിത, ബാലസാഹിത്യം (കഥ, കവിത ) എന്നീ വിഭാഗങ്ങളിൽനിന്ന് ഏറ്റവും മികച്ച നാലു സമാഹാരങ്ങൾക്കാണ് പുരസ്ക്കാരം.നാലപ്പാടം പത്മനാഭൻ, സിപ്പി പള്ളിപ്പുറം , ഡോ.അംബിക എ. നായർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്.കഥാസമാഹാരം: അലങ്കാരങ്ങൾക്കപ്പുറം-ശ്രീദേവി സുനിൽ,കവിതാസമാഹാരം : കവനകലാസഞ്ചിക -കെ.കെ.ഗണപതി നമ്പൂതിരിപ്പാട് (മരണാനന്തര ബഹുമതി )ബാലസാഹിത്യംകഥ : സുധാചന്ദ്രൻ -സ്നേഹക്കുപ്പായം, കവിത : ഹരീഷ് ആർ നമ്പൂതിരിപ്പാട് -അമ്മച്ചിറക്.

വിജയികൾക്ക് കാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും  സെപ്റ്റംബർ 3, 4 തീയതികളിൽ നടക്കുന്ന സംസ്ഥാനവാർഷികസമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന്സം സ്ഥാന ജനറൽസെക്രട്ടറി സുഷമ ശിവരാമൻ, സംസ്ഥാന പ്രസിഡണ്ട് കാവാലം അനിൽ എന്നിവർ അറിയിച്ചു.

Back to top button
error: Content is protected !!