മധ്യകേരളസഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

 

കലൂര്‍: മധ്യകേരള സഹോദയ സി.ബി.എസ്ഇ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. കലൂര്‍ മേരിലാന്‍ഡ് പബ്ലിക് സ്‌കൂളില്‍ നടന്ന സമാപനചടങ്ങ് പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണ്‍ ഉദ്ഘാടനം ചെയ്തു. മധ്യകേരളസഹോദയ സെക്രട്ടറി ജോണ്‍സന്‍ മാത്യു മുഖ്യാതിഥിയായി ആശംസകള്‍ അറിയിക്കുകയും വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് ജെ കാപ്പന്‍, പഞ്ചായത്തംഗം സിബിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. മേരിലാന്‍ഡ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തുരുത്തിപ്പള്ളി സെന്റ്. മേരീസ് പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി. നവംബര്‍ 24,25,26 തീയതികളിലായി നടന്ന മത്സരങ്ങളില്‍ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്ന് 46 ടീമുകളാണ് പങ്കെടുത്തത്.

 

Back to top button
error: Content is protected !!