വാക്സിൻ ചലഞ്ചിലേക്ക് മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക് സംഭാവന നൽകി.

 

മേക്കടമ്പ്: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക് സംഭാവന നൽകി. 3 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എ സി എൽദോസ് നിയുക്ത എം.എൽ.എ മാത്യു കുഴൽനാടന് കൈമാറി.
ബോർഡ് മെമ്പർമാരായ ഒ വി ബാബു, ആർ രാമൻ, ഡോ. ജോർജ് മാത്യു, പോൾ കടമ്പിൽ, അജി പി എസ്, ബേസിൽ പൗലോസ്, എബി പൊങ്ങണത്തിൽ, എസ് വിൽസൻ, ഷേർലി ജോസ്, ബാങ്ക് സെക്രട്ടറി ലിസി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!