മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.

മൂവാറ്റുപുഴ : മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി, ജില്ലാ പഞ്ചായത്തംഗം ഷാന്‍റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ്ഖാന്‍, പഞ്ചായത്തംഗം ജയശ്രീ ശ്രീധരന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ജനപ്രതിനിധികളെ പൊന്നാട അണിയിച്ചും മൊമന്‍റോ നല്‍കിയുമാണ് സ്വീകരിച്ചത്. സ്വീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് കെ.എം. രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിഎ പരീക്ഷയ്ക്ക് വിജയിച്ച പി.ബി. അല്‍ത്താഫിനും, ലൈബ്രറിതല വനിത വായന മത്സര വിജയികള്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കിയും ലൈബ്രറിതലത്തില്‍ യുപി കുട്ടികള്‍ക്കായി നടത്തിയ വായന മത്സര വിജയികള്‍ക്ക് ജില്ല പഞ്ചായത്തംഗം ഷാന്‍റി എബ്രാഹവും സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. പഞ്ചായത്തംഗം ജയശ്രീ ശ്രീധരന്‍, മുന്‍ പഞ്ചായത്തംഗം പി.എസ്. ഗോപകുമാര്‍, പായിപ്ര സഹകരണ ബാങ്ക് അംഗം കെ.എസ്. രങ്കേഷ്, സെക്രട്ടറി പി.എം. ഷമീര്‍, കെ.വി. വേണു എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ……………
മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കിയെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പൊന്നാട അണിയിച്ച് മൊമന്‍റോ നല്‍കി സ്വീകരിക്കുന്നു.

Back to top button
error: Content is protected !!