എം. എ. കോളേജിൽ സ്പോട് അഡ്മിഷൻ  ….. 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എം എസ് സി ഡാറ്റ അനലിറ്റിക്‌സ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് ബയോളജി എന്നീ പ്രോഗ്രാമുകളിൽ എസ് സി /എസ് ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്.ഇവരുടെ അഭാവത്തിൽ ഒ ഇ സി വിഭാഗക്കാരെയും, ഇവർ ഇല്ലെങ്കിൽ എസ് ഇ ബി സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഇന്റഗ്രേറ്റഡ് ബയോളജിയിൽ ക്രിസ്ത്യൻ കമ്യൂണിറ്റി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. ഇവരുടെ അഭാവത്തിൽ ജനറൽ മെറിറ്റിലുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ള യോഗ്യരായവർ 0485-2822378 എന്ന ഫോൺ നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ 21 ന് മുന്പായി ബന്ധപ്പെടണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു

Back to top button
error: Content is protected !!