കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി. വോക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

 

മൂവാറ്റുപുഴ: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21അധ്യായന വർഷത്തെ ബി. വോക് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനു വേണ്ടി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പ്രോഗ്രാമുകളാണ് ബി. വോക് ഡേറ്റ അനലിറ്റിക്‌സ് ആൻഡ് മെഷീൻ ലേണിങ്, ബി. വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സഷൻ എന്നിവ. www.macollege.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറവും, വിശദ വിവരങ്ങളും ലഭ്യമാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 28 ഒക്ടോബർ 2020. കൂടുതൽ വിവരങ്ങൾക്ക് 0485-2822512, 2822378 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Back to top button
error: Content is protected !!