എം. ഔസേഫ് മെമ്മോറിയൽ റോഡ് നാടിന് സമർപ്പിച്ചു.

 

മൂവാറ്റുപുഴ: വെങ്ങോല പഞ്ചായത്തിലെ എം. ഔസേഫ് മെമ്മോറിയൽ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നാടിന് സമർപ്പിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 11.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 250 മീറ്റർ നീളത്തിൽ 3 മുതൽ 3.60 മീറ്റർ വരെ വീതിയിലുമാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്. 30 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന റോഡാണ് ഇത്. 25 വർഷമായി ഈ പ്രദേശവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറിയതെന്ന് വാർഡ് അംഗം പി.പി. എൽദോസ് പറഞ്ഞു. പി.ഡി.ഡി.പി. സൊസൈറ്റി, മൃഗാസ്പത്രി എന്നിവ ഈ റോഡിന് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ജില്ല പഞ്ചായത്ത് അംഗം പി.എം. നാസർ, വാർഡ് മെമ്പർ പി.പി. എൽദോസ്, വൈസ് പ്രസിഡന്റ് ഷംല നാസർ, പഞ്ചായത്ത് അംഗങ്ങളായ പി.പി. എൽദോസ്, ഷിഹാബ് പള്ളിക്കൽ മെർലി റോയി, കെ.എം. സുകുമാരൻ, ജോജി ജേക്കബ്ബ്, വി.എച്ച്. മുഹമ്മദ്, ടി.എം. കുര്യാക്കോസ്, സുഭാഷ് ബാബു, ബിനേഷ് ചേന്നംകുടി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!