എം.എ കോളേജ് അധ്യാപകന്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം അസ്സി. പ്രൊഫ. ബാബു തോമസ് (37) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഹൃദയസ്തഭനം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. പുത്തന്‍കുരിശ്ശ്, മീമ്പാറ ഇരുമ്പന് തോമസ് സെബാസ്റ്റ്യന്റെ (റിട്ട. പ്രിന്‍സിപ്പല്‍ സെന്റ് പീറ്റേഴ്‌സ് ടി.ടി.ഐ., കോലഞ്ചേരി) മകനാണ്. ഇപ്പോള്‍ ട്രിച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷണം നടത്തുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 4ന് പുത്തന്‍കുരിശ്ശ് ലിറ്റില്‍ ഫ്‌ളവര്‍ കാത്തലിക് പള്ളിയില്‍. ഭാര്യ: ആന്‍ മരിയ, ഇരിങ്ങാലക്കുട മാളിയേക്കല്‍ കൂനന്‍ കുടുംബാഗം (എസ്.ബി.ഐ. കോലഞ്ചേരി). മക്കള്‍: തോമസ്, പോള്‍, ജോസഫ് (വിദ്യാര്‍ത്ഥികള്‍, സെന്റ്. പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോലഞ്ചേരി). മാതാവ് തങ്കമ്മ തോമസ് (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. എച്ച്.എസ്.എസ്പൂതൃക്ക).

Back to top button
error: Content is protected !!