എം. ചാക്കോപ്പിള്ളയുടെ 35-ആം അനുസ്മരണ സമ്മേളനവും നടത്തി

കോലഞ്ചേരി :കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറി എം. ചാക്കോപ്പിള്ളയുടെ 35 ആം അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും മെഡിക്കൽ മിഷൻ ഓഡിറ്റോറിയത്തിൽ  നടത്തി. ഡോ: തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ: ഡോ. ഒ. തോമസ് ” കോവിഡാനന്തര സമൂഹം നേരിടുന്ന മുഖ്യ വെല്ലുവിളികൾ: ഒരു പ്രതികരണം “എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. കർത്തവ്യ ബോധവും ആത്മാർത്ഥതയും,മനുഷ്യ സ്നേഹവും നിറഞ്ഞ വ്യക്തിയായിരുന്നു എം. ചാക്കോപ്പിള്ളയെന്ന് അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയും സി.ഇ.ഒ യു മായ ജോയ് .പി. ജേക്കബ്ബ്, ഫാ: ബി.സിബി മോൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

Back to top button
error: Content is protected !!