എം.സി. റോഡിലെ സോളാർ പാനൽ ലൈറ്റുകൾ കേടുപാടുകൾ തീർത്ത് പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് മാറാടി യൂത്ത് കോൺഗ്രസ് നിവേദനം നൽകി.

 

 

മൂവാറ്റുപുഴ: എം.സി. റോഡിലെ സോളാർ പാനൽ ലൈറ്റുകൾ കേടുപാടുകൾ തീർത്ത് പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് മാറാടി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജിബി മണ്ണത്തൂക്കാരൻ, യൂത്ത് കോൺഗ്രസ് അംഗങ്ങളായ ഷാഹിർ ജമാൽ, സെബിൻ ചമക്കാലായിൽ എന്നിവരുടെ സാന്നിധ്യത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ. ക്ക്‌ നിവേദനം നൽകി. വർഷങ്ങൾക്ക് മുൻപ് കെ.എസ്.റ്റി.പി. പണി പൂർത്തീകരിച്ച റോഡിൻ്റെ വശങ്ങളിൽ സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഈ ലൈറ്റുകൾ ഏകദേശം ഒരു മാസത്തോളം മാത്രമാണ് വെളിച്ചം നൽകിയത്. തുടർന്ന് പ്രവർത്തനരഹിതമായി. കേടുപാടുകൾ പരിഹരിക്കുവാൻ കെ.എസ്.റ്റി.പി. യുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചത്.

Back to top button
error: Content is protected !!