എം.എ കോളേജില്‍ യു.ജി, പി.ജി സീറ്റ് ഒഴിവ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ഹിന്ദി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്,സൂവോളജി,ബി വോക് ഡാറ്റ അനലിറ്റിക്‌സ് & മെഷിന്‍ ലേര്‍ണിങ്, ഇന്റഗ്രേറ്റഡ് എം എസ് സി ഇന്‍ ബേസിക് സയന്‍സ്- ബയോളജി എന്നീ ബിരുദ പ്രോഗ്രാമുകളിലും,ബോട്ടണി,സോഷ്യോളജി,എം. കോം. മാര്‍ക്കറ്റിംഗ് ആന്റ് ഇന്റര്‍നാഷണല്‍ ബിസ്സിനെസ്സ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്, സൂവോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പുതുതായി അനുവദിച്ച കൂടുതല്‍ സീറ്റുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 29/06/24 (ശനിയാഴ്ചക്കകം) http://www.macollege.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496792512,9447602664,0485-2822378 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!