എം. എ. കോളേജിൽ വായനാദിന വെബിനാർ …..

 

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വായനാദിനത്തോടനുബന്ധിച്ച് ലിറ്റററി ക്ലബ്ബ് വെബിനാർ സംഘടിപ്പിച്ചു. പ്രഭാഷകനും സാഹിത്യ നിരൂപകനുമായ സജയ് കെ.വി ‘വായനയുടെ സമുദ്ര സഞ്ചാരങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻറി എ അവിര അധ്യക്ഷത വഹിച്ചു . വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.
മഹത്തായ സർഗ്ഗരചനകളുടെ സ്വാധീനവും വായനയുടെ പ്രാധാന്യവും ചർച്ചചെയ്ത വെബിനാർ വായനാദിനത്തെ അവിസ്മരണീയമാക്കി. വായന എന്ന മതേതര സാംസ്കാരിക അനുഭവത്തിൻ്റെ സ്വാധീനവും പ്രാധാന്യവും വെളിപ്പെടുത്തുന്നതായിരുന്നു പരിപാടി .വിദ്യാർത്ഥികളുടെ സംവാദത്തിന് മനുവേല ജോസ്, അഥീന സോണി ആൻ്റണി, അനുപ ജെയ്സൺ എന്നിവർ നേതൃത്വം നൽകി.എം. എ. കോളേജിലെ ലിറ്റററി ക്ലബ്ബ് കോർഡിനേറ്റർമാരായ ഡോ.ആശാ മത്തായി (മലയാള വിഭാഗം) ,മിന്നു ജെയിംസ് (ഇംഗ്ലീഷ് വിഭാഗം )എന്നിവർ സംസാരിച്ചു. കോവിഡ് കാലത്തെ ലോക് ഡൗൺ പരിമിതികളെ മറികടന്ന് വിദ്യാർത്ഥികൾക്കായി അക്കാദമികവും കലാപരവുമായ നിരവധി പരിപാടികൾ വെർച്ചൽ പ്ലാറ്റ്ഫോമിൽ ഒരുക്കിക്കൊണ്ട് മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധ നേടുകയാണ്…

Back to top button
error: Content is protected !!