എം. എ. കോളേജില്‍ പ്രൊഫ.എം.പി. വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടന്നു

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പ്രൊഫ. എം.പി. വര്‍ഗീസ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി ഇന്ത്യയിലെ ഇന്നത്തെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ സ്വഭാവവും ഉദ്ദേശ്യവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപനങ്ങളുടെ സ്ഥാപക സാരഥി പ്രൊഫ എം പി. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമാണ് പ്രഭാഷണം സംഘടിപ്പിച്ചത്. മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷയായി. മുന്‍ ഇടുക്കി എം.പി. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു കുഴല്‍നാടന്‍ എം എല്‍ എ, മാര്‍ അത്തനേഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി.പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!