എം. എ. കോളേജില്‍ സംസ്ഥാനതല ദ്വിദിന സെമിനാറും ശില്‍പശാലയും 28 ന് ആരംഭിക്കും

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ സംസ്ഥാനതല ദ്വിദിന സെമിനാറും ശില്‍പശാലയും 28ന്. ബയോളജിക്കല്‍ ടെക്നിക്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശില്‍പശാല കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോടെക്‌നോളജി വിഭാഗം അധ്യാപകന്‍ ഡോ. ഉണ്ണികൃഷ്ണന്‍ ശിവന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. കോളേജിലെ ബയോസയന്‍സ്(മൈക്രോ ബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി) വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ , ഇന്ത്യന്‍ വുമണ്‍ സയന്റിസ്റ്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളിലായി സെമിനാറും, ശില്‍പശാലയും നടക്കുന്നത്. എം.എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കും.ഡോ. അനു യമുന ജോസഫ്, ഡോ. ഉണ്ണികൃഷ്ണന്‍ ശിവന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍പങ്കെടുക്കും

 

 

Back to top button
error: Content is protected !!