എം.എ. കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പിജി ഓറിയന്റേഷനില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി പി വര്‍ഗീസിന് ദീപം കൈമാറി. തുടര്‍ന്ന് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഡീന്മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും നല്‍കി. അവരില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ തിരികള്‍ കൈമാറി തെളിയിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി.പി. വര്‍ഗീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഡീന്‍ ഡോ. സ്മിത തങ്കച്ചന്‍, അക്കാദമിക് ഡീന്‍ ഡോ. ബിനു വര്‍ഗീസ്, സ്റ്റുഡന്റ് അഫേഴ്‌സ് ഡീന്‍ ഡോ. ആശാ മത്തായി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധം പകര്‍ന്നുനല്‍കുന്നതിനായി യുജിസി നിര്‍ദേശപ്രകാരമാണ് ദീക്ഷാരംഭ് സംഘടിപ്പിച്ചത്.

 

Back to top button
error: Content is protected !!