കുര്യന്‍മല ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മൂവാറ്റുപുഴ നഗരസഭയ്ക്ക് അനുവദിച്ച കുര്യന്‍മല ആരോഗ്യ ഉപകേന്ദ്ര(ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍)ത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയര്‍പഴ്‌സണ്‍ സിനി ബിജു, ഉപസമിതി അധ്യക്ഷന്മാരായ പി.എ. അബ്ദുള്‍ സലാം, അബ്ദുള്‍ ഖാദര്‍, അജിമോന്‍, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍, നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കുര്യന്‍മലയിലും രണ്ടാറിലുമാണ് പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നത്. രണ്ടാര്‍ സെന്ററും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇരു കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മരുന്നു വാങ്ങുന്നതിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് അഞ്ച് ലക്ഷവും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രണ്ടു ലക്ഷവും അനുവദിച്ചു. നഗരസഭാ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലാണ് പുതിയ ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നത്. കുര്യന്‍മല വനിത വ്യവസായ കേന്ദ്രം ബില്‍ഡിംഗിലും, മണിയംകുളം കവലയിലെ നഗരസഭാ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും സെന്റര്‍ പ്രവര്‍ത്തിക്കും