പണ്ടപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ് നശിച്ച് പോയത് ലക്ഷങ്ങളുടെ മരുന്നുകൾ: ബി. ജെ. പി

മൂവാറ്റുപുഴ : പണ്ടപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ഷക്കണക്കിന് വിലയുള്ള മരുന്നുകളും മറ്റ് സാധനങ്ങളും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാതെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കാലാവധി കഴിയാന്‍ കാരണമായതായി ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകള്‍ കാലാവധി തീരുന്നതിന് അഞ്ച് മാസം മുന്‍പേ ഷോര്‍ട്ട് എക്‌സ്പയറി ലിസ്റ്റിലിട്ട് മരുന്നുകള്‍ ആവശ്യമുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൊടുക്കാമെന്നിരിക്കെ അതൊന്നും ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചു പോയിരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകേണ്ട മരുന്നുകള്‍ നശിച്ചുപോകാന്‍ കാരണക്കാരായ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!