ക്രൈം

മദ്യലഹരിയിൽ ലോറി ഓടിച്ചെത്തി അപകടമുണ്ടാക്കിയ ഡ്രൈവറെ നേരിയ സംഘർഷങ്ങൾക്ക് ശേഷം നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

 

മൂവാറ്റുപുഴ:മദ്യലഹരിയിൽ ലോറി ഓടിച്ചെത്തി അപകടമുണ്ടാക്കിയ ഡ്രൈവറെ നേരിയ സംഘർഷങ്ങൾക്ക് ശേഷം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെ കച്ചേരിത്താഴത്താണ്അപകടമുണ്ടായത്. ബി.ഒ.സി ഭാഗത്തേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന പിക്കപ്പ് വാനിൽ തട്ടി നിന്നു. ദിശ മാറി ലോറി വരുന്നത് കണ്ട പിക്കപ്പ് ഡ്രൈവർ ബ്രേക്കിട്ടു നിർത്തിയതിനാൽ അപകടം ഒഴിവായി. തുടർന്ന് വീണ്ടും ലോറി മുന്നോട്ട് എടുക്കാൻ ശ്രമിച്ചത് കണ്ട നാട്ടുകാരും വ്യാപാരികളും ഉടൻ സ്ഥലത്തെത്തി വാഹനം തടയാൻ ശ്രമിച്ചു. ഡ്രൈവറെ ലോറിയിൽ നിന്നും ഇറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.മദ്യ ലഹരിയിലായിരുന്ന ലോറി ഡ്രൈവർ ഇതൊന്നും കാര്യമാക്കാതെ വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കിയതോടെ നാട്ടുകാർ ടയറിനുമുന്നിൽ കല്ലിട്ട് ലോറി തടഞ്ഞു.
അപകടത്തെ തുടർന്ന് ലോറി ഏറെനേരം മാറ്റാനാകാത്തതോടെ ഗതാഗതം തടസപ്പെട്ടു.ഉടൻ പോലീസ് എത്തി മറ്റൊരു ഡ്രൈവറെകൊണ്ട് ലോറി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ.

Back to top button
error: Content is protected !!
Close