പ്ലാസ്റ്റിക് മാലിന്യം കയറ്റിവന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം

മൂവാറ്റുപുഴ: പ്ലാസ്റ്റിക് മാലിന്യം കയറ്റിവന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴ നഗരസഭ പതിനൊന്നാം വാര്‍ഡില്‍ രണ്ടാര്‍കര പാറക്കടവ് എസ്സി കോളനിക്ക് സമീപമാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിവുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്. പുഴയ്ക്ക് സമീപം പാറയില്‍ തട്ടി നിന്ന ലോറി ക്രെയിന്‍ ഉപയോഗിച്ച്കരക്ക്കയറ്റുകയായിരുന്നു. നാട്ടുകാരുട നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: Content is protected !!