ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസ്സോസിയേന്‍ ഓഫ് കേരള: വാര്‍ഷിക സമ്മേളനം സമാപിച്ചു

മൂവാറ്റുപുഴ:.ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസ്സോസിയേന്‍ ഓഫ് കേരള എട്ടാമത് മൂവാറ്റുപുഴ മേഖല വാര്‍ഷിക സമ്മേളനം സമാപിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന കുടുംബ സംഗമം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് കെ എം കരീം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ അജിത് കുമാർ,ജില്ല സെക്രട്ടറി പി എസ് വിഷ്ണു, ജില്ല ട്രഷറർ പി കെ സനീർ, മേഖല കമ്മിറ്റി അംഗം ഷിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി എ അലിസൺ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി കെ ടി ഷാജു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷർ സാജൻ കോശി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് ഇ ബിനീഷ് തിരിച്ചറിയൽ കാർഡ് വിതരണവും, ജില്ല പ്രസിഡന്റ് കെ കെ സത്താർ സർട്ടിഫിക്കറ്റ് വിതരണവും, നഗരസഭ ചെയർമാൻ പി പി എൽദോസ് വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ സാജൻ കോശി എബ്രഹാം, നഗരസഭ കൗൺസിലർമാരായ ആർ രാകേഷ്, കെ ജി അനിൽകുമാർ, പി എം അബ്ദുൾ സലാം, ബിന്ദു സുരേഷ് കുമാർ, ജിനു ആന്റണി, മർച്ചന്റ്സ് അസോസിയേഷൻ ജില്ല ട്രഷറർ അജ്മൽ ചക്കുങ്ങൽ, അസോസിയേഷൻ ജില്ല സെക്രട്ടറി പി എസ് വിഷ്ണു, ജില്ല ട്രഷറർ പി കെ നസീർ,ജില്ല ജോയിന്റ് സെക്രട്ടറി പി ഇ നാസർ, പ്രോഗ്രാം കൺവീനർ പി എ സാജി എന്നിവർ പ്രസംഗിച്ചു.ഡിജെ ജെഫ്‌റിന്‍ അവതരിപ്പിച്ച ഡിജെ നൈറ്റ്, നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സിന്റെ ഗാനമേളയും നടന്നു .

 

 

 

Back to top button
error: Content is protected !!