ലോ​ക്ക് ഡൗ​ണി​ല്‍ തരംഗമായി ചക്കകുരു ഷേക്ക്.

മുവാറ്റുപുഴ : ലോ​ക്ക് ഡൗ​ണി​ല്‍ തരംഗമായി ചക്കകുരു ഷേക്ക്.ചക്കയുടെ പു​തി​യ പാ​ച​ക​ക്കൂ​ട്ടു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മലയാളികൾ. ഷാ​ര്‍​ജ ഷെ​യ്ക്, ബ​ദാം ഷെ​യ്ക്ക് എ​ന്നി​വ​യെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടു​ന്ന​താ​ണ് ച​ക്ക​ക്കു​രു ഷെയ്ക്ക് എന്നാണ് ഉ​ണ്ടാ​ക്കി​യ​വ​രും ക​ഴി​ച്ച​വ​രു​മെ​ല്ലാം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​നാ​യാ​സം ആ​ര്‍​ക്കും ത​യാ​റാ​ക്കാ​മെ​ന്ന​താ​ണ് ച​ക്ക​ക്കു​രു ജ്യൂസിന്റെ സവിശേഷത.

ചക്കക്കുരു ജ്യൂസ് തയ്യാറാക്കുന്ന രീതി:-

ചക്കക്കുരുവിന്റെ പുറത്തെ ആവരണ തൊലി  കളഞ്ഞ് (ബ്രൗൺ കളർ കളയാതെ) കുക്കറിൽ രണ്ടോ-മൂന്നോ വിസിൽ വരുന്നത് വരെ അല്പം വെള്ളം ഒഴിച്ച് പുഴുങ്ങി എടുക്കുക. ചൂട് ആറിയതിന് ശേഷം മിക്സിയിൽ ഒരു സ്പൂൺ പാൽ ചേർത്ത് അടിച്ചെടുക്കുക. പരുവമായതിന് ശേഷം അതിലേക്ക് ബാക്കി പാലും പഞ്ചസാരയും ചേർത്ത് ഒന്നുകൂടി അടിച്ചെടുത്ത് ഏലക്ക പൊടിച്ച്‌ ചേർത്താൽ ചക്കക്കുരു ഷേക്ക് റെഡി. തണപ്പിച്ചു കഴിച്ചാൽ രുചി കൂടുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

Back to top button
error: Content is protected !!