സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി.

 

 

മൂവാറ്റുപുഴ :കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി.എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൌണ്‍ പിന്‍വലിക്കുകയും ചെയ്തതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മലപ്പുറം ജില്ലയില്‍ ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരും.

മലപ്പുറം ജില്ലയിൽ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്‍ വിലയിരുത്തും.

Back to top button
error: Content is protected !!