ലോക്ക് ഡൗൺ കാലത്തെ സജീവ പ്രവർത്തനങ്ങൾക്ക് സ്കൂൾ കൗൺസിലേഴ്സിന് കോവിഡ് വാരിയർ പുരസ്ക്കാരം.

 

മൂവാറ്റുപുഴ : ലോക്ക് ഡൗൺ കാലത്തെ സജീവ പ്രവർത്തനങ്ങൾക്ക് സ്കൂൾ കൗൺസിലേഴ്സിന് കോവിഡ് വാരിയർ പുരസ്ക്കാരം.
എറണാകുളം ജില്ല വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സർവ്വീസിലെ 68 വനിതാ കൗൺസിലേഴ്സ് അടങ്ങുന്ന ടീമിനും ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിച്ചിരുന്ന എൻ.എൻ.എം. കോർഡിനേറ്റേഴ്സിനെയും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സൈക്കോളജിക്കൽ റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ് കൗൺസലിൻ്റെയും സഹകരണത്തോടെ  “കോവിഡ് 19 വാരിയേഴ്സ്” പുരസ്‌കാരം നൽകി ആദരിച്ചു.  ലോക്ക് ഡൗൺ  കാലം മുതൽ ഒരു ദിവസം പോലും വിശ്രമമില്ലാതെ സജീവമായി ടെലികൗൺസിലിംഗ് സേവനം നടത്തുന്നതിനും, അങ്കണവാടി വർക്കേഴ്സ് വഴി ലോക്ക് ഡൗൺ കാലത്ത് വയോജനങ്ങൾക്ക് മരുന്നും ആഹാരവും നൽകിയതിനും, ഒപ്പം സ്കൂളിലെയും അങ്കണവാടിയിലെയും കുട്ടികൾക്ക് വേണ്ട കൗൺസലിംഗും മാനസിക സപ്പോർട്ടും നൽകിയതിനുമുള്ള അംഗീകാരമായാണ് കോവിഡ് 19 വാരിയേഴ്സ്സ് പത്രിക നൽകുന്നതെന്ന് ഈസ്റ്റ് മാറാടി സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിയും സൈക്കോളജിക്കൽ റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ് കൗൺസിൽ ചെയർമാൻ ഡോ. മോഹൻലാലും, ഫൗണ്ടർ ഡോ. ദേവിരാജും  പറഞ്ഞു. മാനസിക സമ്മർദ്ദം, അമിതോത്കണ്ഠ, വിഷാദാവസ്ഥ, ഉറക്കമില്ലായ്മ, തുടങ്ങിയ മോശം നിലകളിലേക്കുള്ള സ്വഭാവിക പതനങ്ങളിൽനിന്നും കൈപിടിച്ചുയർത്താൻ കൗൺസിലേഴ്സിൻ്റെ ഈ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. കൃത്യമായി ഫോളോ- അപ്പുകൾ നടത്തുന്നതിലും ഇവർ ശ്രദ്ധിക്കുന്നുണ്ട് . ഒറ്റക്കായി പോയ ആയിരത്തിലേറെ  വയോജനങ്ങൾക്ക് ഏറെ ആശ്വാസം കൊടുക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റെടുക്കുന്ന മാനസിക സംഘർഷങ്ങൾക്കുള്ള പരിഹാര നിർദ്ദേശം മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ശിശുവികസന പദ്ധതി ഓഫീസർ, വാർഡ്മെമ്പർ, അങ്കണവാടി, ആശപ്രവർത്തകർ എന്നിവർ വഴിസഹായങ്ങൾ എത്തിക്കാനും ഈ ഫോൺ കോളുകൾ സഹായകമാകാറുണ്ട്.
ജില്ലാ മാനസികാരോഗ്യ പദ്ധതിയോടൊപ്പം സഹകരിച്ച് നോഡൽ ഓഫീസർ ഡോ. സൗമ്യ രാജ്, ജില്ലയിലെ വനിതാ-ശിശുവികസന വകുപ്പ് ഓഫീസർ ജെബിൻ ലോലിതാ സെയ്നിൻ്റെയും പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മിയുടെയും പൂർണ്ണ പിന്തുണയോടെയാണ് ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്നത്.

Back to top button
error: Content is protected !!