സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹനം: കളിമണ്‍പാത്ര നിര്‍മാണശാല സന്ദര്‍ശിച്ചു

വാളകം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വോക്കല്‍ ഫോര്‍ ലോക്കല്‍ പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ വാളകം പഞ്ചായത്തില്‍ കളിമണ്‍ പാത്രങ്ങളുടെ നിര്‍മാണ ശാല സന്ദര്‍ശിച്ചു. പരമ്പരാഗത/ ആധുനിക ഉപകരണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത് രഘുനാഥ്, വാളകം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രദീപ് കിഴക്കേക്കുടി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!