ദേശീയ കാഴ്ചപ്പാടുള്ള പ്രാദേശീക പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം : ജോണി നെല്ലൂര്‍

 

മൂവാറ്റുപുഴ : കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കും പകല്‍കൊള്ളയ്ക്കും എതിരെ പോരാടുവാന്‍ ദേശീയ കാഴ്ചപ്പാടുള്ള പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കേരളാ കോണ്‍ഗ്രസ് 58-ാം ജന്മദിന സമ്മേളനം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ കെ.എം. ജോര്‍ജിന്‍റെ പ്രതിമയ്ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജന്മദിന പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിനു മുമ്പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. വൈസ്മെന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജന്മദിന സമ്മേളനത്തില്‍ എന്‍.ജെ. ജോര്‍ജ്ജ് നമ്പ്യാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ ജോസ് വള്ളമറ്റം, വിന്‍സന്‍റ് ജോസഫ്, പായിപ്ര കൃഷ്ണന്‍, വരുണ്‍ കുരിശിങ്കല്‍, റെബി ജോസ്, ചാക്കോച്ചന്‍ തുലാമറ്റം, രാജു കണിമറ്റം, സജി ചാക്കോ, തങ്കപ്പന്‍ കുന്നത്ത്, ടോമി പാലമല, ജോസ് കുര്യാക്കോസ്, റ്റിബിന്‍ തങ്കച്ചന്‍, ജേക്കബ്ബ് ഇരമംഗലത്ത്, സേവി പൂവന്‍, റെജി കപ്യാരട്ടേല്‍, നിജോ ചുണ്ടങ്ങായില്‍, സോജന്‍ ജോര്‍ജ്, ജോണ്‍ പൊങ്ങണത്തില്‍, ജോബി മുണ്ടയ്ക്കല്‍, ജിജോ ജോയി, ജോളി വട്ടക്കുഴി, കുര്യാച്ചന്‍ കളമ്പാട്ടുപറമ്പില്‍, അനീസ് ആയവന, കെ.എം. അലിയാര്‍, ജോസഫ് കാട്ടുകുടി, പോള്‍ മാങ്ങഴ എന്നിവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ ………….

കേരളാ കോണ്‍ഗ്രസ് 58-ാം ജന്മദിന സമ്മേളനം മൂവാറ്റുപുഴയില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

Back to top button
error: Content is protected !!