തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു.

മൂവാറ്റുപുഴ : തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. മേഖലയില്‍നിന്ന് തള്ളിയത് ആയവന ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക മാത്രം. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് നിന്നപ്പോളുള്ള കണക്ക് വിവരങ്ങള്‍ നല്‍കാത്തത്തിനാലാണ് ഇദ്ദേഹത്തിന്‍റെ പത്രിക തള്ളിയത്. കൂടാതെ ഒട്ടുമിക്ക പഞ്ചായത്തിലും ചില സ്ഥാനാര്‍ഥികള്‍ക്ക് നേരെ ആരോപണം എതിര്‍ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു. നഗരസഭയിലെ മൂന്നു പേര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. പതിനൊന്നാം വാര്‍ഡിലെ സ്വതന്ത്രന്‍ എതിരെയും. 16,25 എന്നീ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയുമാണ് ആക്ഷേപം ഉണ്ടായിരുന്നത്. ഇതോടെ ഈ മൂന്ന് വാര്‍ഡുകളിലെയും സൂക്ഷ്മപരിശോധന അരമണിക്കൂറിലേറെ നീണ്ടു. രാവിലെ 11ന് ഡിഒ ഓഫീസിനു സമീപത്തെ കെട്ടിടത്തില്‍ ആരംഭിച്ച സൂക്ഷ്മപരിശോധന വൈകുന്നേരം മൂന്നോടെയാണ് സമാപിച്ചത്. സ്ഥാനാര്‍ഥികളും, ഡെമ്മികളും,പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സൂക്ഷ്മ പരിശോധനക്കായി എത്തിയത്.

ഫോട്ടോ ………
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മൂവാറ്റുപുഴ സ്ക്കൗട്ട് ആന്‍റ് ഗൈഡ് ഭവനില്‍ നടന്നപ്പോള്‍ പുറത്ത് കാത്തുനില്‍ക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.

Back to top button
error: Content is protected !!