ലയൺസ് സ്വപ്നഭവന പദ്ധതിയിൽ രണ്ട് വീടുകളുടെ താക്കോൽ കൈമാറി

 

കോലഞ്ചേരി:മണപ്പുറം ഫൌണ്ടേഷന്റെ സഹകരണത്തോടെ ലയൺസ് 318 സി യുടെ മേജർ പ്രൊജക്റ്റ്‌ ആയ സ്വപ്നഭവനം പദ്ധതിയുടെ കീഴിൽ രണ്ട് ഭവനങ്ങളുടെ താക്കോൽ ദാനം നടത്തി. കോലഞ്ചേരി ലയൺസ് ക്ലബ്‌ നേതൃത്വം കൊടുത്ത് നിർമിച്ച പുറ്റുമാനൂർ തേരേടത്പറമ്പിൽ ടി. എസ് സരസക്കും, കിങ്ങിണിമറ്റം പുത്തൻപുരയ്ക്കൽ വീട്ടിൽ ചിത്ര ശെൽവത്തിനുമാണ് വീട് നിർമ്മിച്ച് നല്കിയത്. വീടിന്റെ താക്കോൽ കൈമാറ്റം ലയൺസ് വി. സി ജെയിംസ് നിർവഹിച്ചു. കോലഞ്ചേരി ക്ലബ്‌ പ്രസിഡന്റ്‌ ലയൺ പി. വി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐക്കരനാട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ അശോക് കുമാർ, ഗ്രാമപഞ്ചായത്തംഗം ഷാജി ജോർജ് പ്രമുഖ ലയൺ നേതാക്കളായ , ലൂയിസ് ഫ്രാൻസിസ്, ടി. എം ബേബി,അജിത് പോൾ, പോൾ വി തോമസ്,എം. എം ബാബു മണപ്പുറം ഫൌണ്ടേഷൻ പ്രതിനിധി ശില്പ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.400 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയുള്ള 2 വീടുകളാണ് നിർമ്മിച്ചത്.കോലഞ്ചേരി ലയൺസ് ക്ലബ് ഗോൾഡൻ ജൂബിലി സെലിബ്രേഷൻസ് സമാപന സമ്മേളനം വി സി ജെയിംസ് ഉദ്ഘാടനം ചെയ്തു . ക്ലബ്ബ് പ്രസിഡൻറ് ചാക്കോ പി വി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ പൂതൃക്ക ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത 50 കർഷകരെ പൊന്നാട അണിയിച്ചും പ്രോത്സാഹന സമ്മാനങ്ങൾ നൽകിയും ആദരിച്ചു.

 

Back to top button
error: Content is protected !!