ചൂല് കൊണ്ടൊരു സിംഹത്തലതീർത്തു ഡാവിഞ്ചി.

ഏബിൾ. സി. അലക്സ്‌

കോതമംഗലം : അതുല്യ കലാകാരൻ ഡാവിഞ്ചി സുരേഷിന് തന്റെ കണ്ണിൽ കാണുന്നതും, കിട്ടുന്നതുമായ ഏതൊരു വസ്തുക്കളിൽ നിന്നും ഒരു രൂപമോ, ചിത്രമോ നിര്മിച്ചെടുക്കാനുള്ള ജന്മ സിദ്ധമായ ഒരു അത്ഭുത കഴിവുണ്ട്. നമ്മൾ നിസാരമായി കാണുന്ന പല വസ്തുക്കൾ കൊണ്ട്, കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കാൻ ഈ കലാകാരന് സാധിക്കുന്നു എന്നതാണ് ഡാവിഞ്ചി സുരേഷ് എന്നാ ഈ കലാകാരനെ വേറിട്ടതാക്കുന്നത്. കഴിഞ്ഞ തവണ അദ്ദേഹം വീട്ടാവശ്യത്തിന് വാങ്ങിയ വിറകിൽ നിന്നാണ് പൃഥ്വിരാജ്ന്റെ ചിത്രം മെനഞ്ഞെടുത്തതെങ്കിൽ ഇത്തവണ അദ്ദേഹം തിരെഞ്ഞെടുത്ത മീഡിയം ചൂൽ ആണ്. വീടിന്റെ അകവും, പുറവും, മുറ്റവും ഒക്കെ അടിച്ചു വരുവാൻ ഉപയോഗിക്കുന്ന ഈർക്കിലി ചൂലും, പുൽച്ചൂലും ഉപയോഗിച്ച് സിംഹത്തിന്റെ തല ഉണ്ടാക്കി കാഴ്ചക്കാരെ വിസ്മയിപ്പിചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്നാ ഈ അതുല്യ കലാകാരൻ.വിത്യസ്ത വസ്തുക്കൾ ഉപയോഗിച്ചു ചിത്രങ്ങളും, രൂപങ്ങളും നിർമിക്കാനുള്ള ഡാവിഞ്ചി യുടെ പരീക്ഷണങ്ങൾ തുടരുകയാണ്.

Back to top button
error: Content is protected !!