നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മൂവാറ്റുപുഴ താലൂക്കില്‍ ലൈബ്രറി ഗ്രഡേഷന് നാളെ തുടക്കമാകും

മൂവാറ്റുപുഴ: താലൂക്കിലെ ലൈബ്രറികളുടെ ഗ്രഡേഷന് നാളെ തുടക്കമാകും. 6 ദിവസങ്ങളിലായി മൂവാറ്റുപുഴ താലൂക്കിലെ 71 ഗ്രന്ഥശാലകളില്‍ ഗ്രഡേഷന്‍ കമ്മിറ്റി നേരിട്ടെത്തി പരിശോധന നടത്തും. കഴിഞ്ഞ വര്‍ഷം നല്‍കിയ വിവിധ ഗ്രാന്റുകളുടെ വിനിയോഗവും ലൈബ്രറി പ്രവര്‍ത്തനവും പരിശോധിച്ചശേഷമാണ് 2023-24-ലേക്കുള്ള ഗ്രാന്റ് ശുപാര്‍ശ ചെയ്യുന്നത്. 18ന് തുടങ്ങുന്ന ഗ്രഡേഷന്‍ 24നാണ് പൂര്‍ത്തിയാകുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സോമന്‍ കണ്‍വീനറായ ഗ്രഡേഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് കരിമ്പന , അക്കൗണ്ട്‌സ് ആഫീസറുടെ നോമിനിയായിട്ടുള്ള ഉദ്യോഗസ്ഥ, താലൂക്ക് ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. ഓരോദിവസവും 12 ലൈബ്രറി കളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പരിശോധനക്ക് ലൈബ്രറിയില്‍ എത്തിചേരുന്ന തിയതിയും സമയവും ഇതിനകം ഗ്രന്ഥശാലകളില്‍ അറിയിച്ചിട്ടുണ്ട്. ലൈബ്രറികളുടെ എല്ലാ റിക്കാഡുകളും പരിശോധനക്ക് വിധേയമാക്കേണ്ടതിനാല്‍ ലൈബ്രറി ഭാരവാഹികള്‍ യഥാസമയം സ്ഥലത്തുണ്ടായിരിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.

 

 

 

Back to top button
error: Content is protected !!