കുറിഞ്ഞി വായന ശാലയ്ക്ക് എല്‍.സി.ഡി.പ്രൊജക്ടര്‍ കൈമാറി

സജോ സക്കറിയ ആന്‍ഡ്രൂസ്കോലഞ്ചേരി

കോലഞ്ചേരി :വടവുകോട് ബ്ലോക്കിലെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായനശാലകള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍ നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തിയതില്‍ ഒരെണ്ണം കുറിഞ്ഞി വായനശാലയ്ക്ക് കൈമാറി. വടവുക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജന്‍ പ്രൊജക്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ മോന്‍സി പോള്‍ അധ്യക്ഷത വഹിച്ചു. എം.കെ. പോള്‍ പി.വി. ജോസ്, ലീന ബേബി, അനു കൃഷ്ണന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.

 

Back to top button
error: Content is protected !!