ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിലെ ചീര വില്പന പൊടിപൊടിക്കുന്നു

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിലെ ചീര വില്പന പൊടിപൊടിക്കുന്നു. പച്ചക്കറികൾക്ക് വില വർദ്ധിച്ചതോടെ ചീരവാങ്ങുന്നതിന് വനിതകളുടേതുൾപ്പടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. രാവിലെ 9ന് ആരംഭിക്കുന്ന ചീര വില്പന രാത്രി 8ന് ആണ് അവസാനിപ്പിക്കുന്നത്. വിവിധ തരം ചീരകൾക്ക് പ്രിയമേറിയതോടെ വില്പനയും വർദ്ധിച്ചു. ചുമന്ന ചീര, പച്ച ചീര, പാലക്ക ചീര, കൊളപ്പചീര, അരചീര, എന്നിവക്കുപുറമെ പുതിനയില, മല്ലിയില, എന്നിവയും വില്പനക്കായി വച്ചിരിക്കുന്നു. എല്ലാം നല്ല ഫ്രഷ് ചീരകളാണ്. ചുരുങ്ങിയ ചിലവിൽ കറിയും വക്കാം ഒലത്തുകറിയും ഉണ്ടാക്കാൻ കഴിയുമെന്നതിനാലാണ് തിരക്ക് കൂടുന്നത്. ആലുവ ഉളിയന്നൂരിൽ നിന്നാണ് ചീരകളെല്ലാം കൊണ്ടുവരുന്നത്. തീരുന്നതനുസരിച്ച് ഇവകൊണ്ടുവരികയാണ്. അരചീരക്ക് 40 രൂപയും ബാക്കിചീരകൾക്ക് 30രൂപയുമാണ് കിലോക്ക് വില. ഒരുകെട്ട് ചീര (ഒരുകിലോതൂക്കം വരും) ചീരവാങ്ങിയാൽ സാധരണക്കാരുടെ വീട്ടിൽ രണ്ട് ദിവസത്തേക്ക് കറിക്കായി ഉപയോഗിക്കാൻ കഴിയുന്നു. മാത്രമല്ല ഇലകറിയകൾ കഴിച്ചാൽ വൈറ്റമിൻ കൂടുതൽ ലഭിക്കുകയും പലവിധ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്നതാനാലും ചീരക്ക് വൻ ഡിമാന്റാണ്. തമിഴ് നാട് ധർമ്മപുരി സ്വദേശി വിക്രം ആണ് ചീരവില്പനക്കാരൻ. യാതൊരു മായവും ഇല്ലാതെ കൃഷി സ്ഥലത്തുനിന്നും നേരിട്ട് കൊണ്ടുവന്ന് വിൽക്കകയാണെന്ന് വിക്രം പറഞ്ഞു. ഷുഗർ രോഗികൾക്ക് ഇലക്കറികൾ ധാരാളം കഴിക്കാമെന്നതിനാൽ മാർക്കറ്റ് ജംഗ്ഷനിൽ വിവിധ ഇനം ചീരകൾ വാങ്ങുവാൻ ധാരാളം പേർ എത്തുന്നുണ്ടെന്നും വിക്രം പറഞ്ഞു.

Back to top button
error: Content is protected !!