എൽ.ഡി.എഫ്. പിറവം മുനിസിപ്പൽ കമ്മറ്റി ധർണ്ണ സമരം നടത്തി.

മൂവാറ്റുപുഴ: എൽ.ഡി.എഫ്. പിറവം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിക്ക് മുൻപിൽ ധർണ്ണ സമരം നടത്തി.പിറവം മുനിസിപ്പാലിറ്റിയുടെ അന്യായമായ കെട്ടിടനികുതി വർദ്ധനവിൽ പ്രതിക്ഷേധിച്ചും ഒന്നേകാൽ കോടി മുടക്കി മുനിസിപ്പൽ ഓഫീസ് മോടിപിടിപ്പിച്ചതിന് പിന്നിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു സമരം. സി.പി.ഐ.എം. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി ധർണ്ണ ഉദ്ഘാടനം ചെയ്യതു. സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.സി. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. . കെ.പി. സലിം, സി.എൻ. സദാമണി, സി.കെ. പ്രകാശ്, കെ.സി. തങ്കച്ചൻ, സോമൻ വല്ലയിൽ, രാജു തെക്കൻ, സോജൻ ജോർജ്ജ്‌, സണ്ണി തേക്കുംമുട്ടിൽ, ബിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!