എല്‍.ഡി.എഫ്. മുളവൂര്‍ ലോക്കല്‍ കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും.

 

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി മുളവൂര്‍ ലോക്കല്‍ കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന കണ്‍വെന്‍ഷനില്‍ എല്‍.ഡി.എഫ്. മുളവൂര്‍ ലോക്കല്‍ കണ്‍വീനര്‍ പി.വി. ജോയി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി.എസ്. മുരളി സ്വാഗതം പറഞ്ഞു. സി.പി.എം. ഏരിയ കമ്മിറ്റിഅംഗം കെ.എസ്. റഷീദ്, സി.പി.ഐ. മണ്ഡലം കമ്മിറ്റിഅംഗം എം.വി. സുഭാഷ്, മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റ് യു.പി. വര്‍ക്കി, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി സീന വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഒ.കെ. മുഹമ്മദ്, വാര്‍ഡ് സ്ഥാനാര്‍ഥിമാരായ ഇ.എം. ഷാജി, എം.ഇ. അബ്ബാസ്, ബെസ്സി എല്‍ദോസ്, അബ്ദുല്‍ റസാക്ക്, ജലാലുദ്ദീന്‍, ഷെഫ്‌ന സജീര്‍, ദീപ റോയി, സാജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രം- എല്‍.ഡി.എഫ്. മുളവൂര്‍ ലോക്കല്‍ കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി സംഗമവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ജലാലുദ്ദീന്‍, ഇ.എം. ഷാജി, പി.വി. ജോയി, വി.എസ്. മുരളി, അബ്ദുല്‍ റസാക്ക്, യു.പി. വര്‍ക്കി എന്നിവര്‍ സമീപം……

Back to top button
error: Content is protected !!