മണിപ്പൂരിൽ സമാധാനം പുനഃ സ്ഥാപിക്കുക: പ്രതിഷേധക്കൂട്ടായ്മ നടത്തി എൽ ഡി എഫ് മുളവൂർ ലോക്കൽ കമ്മറ്റി

മൂവാറ്റുപുഴ: മണിപ്പൂരിൽ സമാധാനം പുനഃ സ്ഥാപിക്കുക  എന്ന്  ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് മുളവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധക്കൂട്ടായ്മ നടത്തി.  മുളവൂർ പൊന്നിരിക്ക പറമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഎം  മുൻഏരിയാ സെക്രട്ടറി  എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി പി വി ജോയി  അധ്യക്ഷത വഹിച്ചു സി പിഎം  ലോക്കൽ സെക്രട്ടറി ഒ കെ  മുഹമ്മദ് സ്വാഗതം പറഞ്ഞു.   യുപി വർക്കി സിസി ഉണ്ണികൃഷ്ണൻ കെ എ രാജൻ എം കെ  ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു

Back to top button
error: Content is protected !!